Kerala

പാലക്കാട് ആദിവാസി കോളനിയില്‍ 3 കുട്ടികള്‍ ചിറയില്‍ മുങ്ങി മരിച്ചു

കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

Published by

പാലക്കാട്: മീന്‍വല്ലം തുടിക്കോട് ആദിവാസി കോളനിയില്‍ ഏഴും നാലും ആറും വയസുള്ള മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. പ്രദീപ്, പ്രതീഷ്, രാധിക എന്നിവരാണ് മരിച്ചത്. തുടിക്കോട് സ്വദേശി പ്രകാശിന്റെയും അനിതയുടെയും മക്കളാണ് പ്രതീഷ്,പ്രദീപ് എന്നിവര്‍. പ്രകാശന്റെ സഹോദരിയുടെ മകളാണ് രാധിക. വീടിന്റെ അടുത്തുള്ള ആളുകള്‍ അധികം കടന്നുചെല്ലാത്ത ചിറയിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ ചെളിയില്‍ പൂണ്ട് കിടക്കുന്ന നിലയിലായിരുന്നു.പ്രകാശന്‍ ആശുപത്രിയിലായിരുന്നു. ഭാര്യ അനിതയും ഒരു വയസുള്ള കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്.വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ കൗതുകത്തിന്റെ പുറത്ത് ചിറയിലേക്ക് പോയിരിക്കാമെന്നും അപകടത്തില്‍ പെട്ടതാവാമെന്നുമാണ് കരുതുന്നത്.

കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ചുമണിയോടെയാണ് കുട്ടികളെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by