തൃശൂര്‍:തൃശൂര്‍ പൂരത്തിന് ആനപ്രേമികളുടെ ഹരമായ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയെത്തില്ല.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തിലെ നിറസാന്നിധ്യമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
പൂരം വിളംബരം ചെയ്തു നെയ്തല കാവില്‍ അമ്മയുടെ കോലം ശിരസിലേറ്റി വടക്കുനാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട തള്ളിത്തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ജനസഹസ്രങ്ങളെ അഭിവാദ്യം ചെയ്യുന്നത് ഹരം കൊളളിക്കുന്ന കാഴ്ചയാണ്.ഘടകക്ഷേത്രങ്ങളുടെ തിടമ്പേറ്റാനും തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ എത്തില്ല. കഴിഞ്ഞതവണ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നു. ആന വരുമ്പോള്‍ തിരക്ക് വര്‍ദ്ധിക്കുന്നതും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതും കണക്കിലെടുത്താണ് പിന്‍മാറിയതെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചു.
പൂരത്തിനെത്തുന്ന കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മടങ്ങാന്‍ ജനത്തിരക്ക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.നേരത്തെ പൂരം വിളംബരത്തില്‍ നിന്നും ആനയെ മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം മാത്രമാണ് പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയത്. അതിനുമുന്നേ തലേന്ന് നടക്കുന്ന പൂരവിളംബരത്തിനാണ് എത്തിയിരുന്നത്. അഞ്ചുവര്‍ഷം തൃശൂര്‍ പൂരത്തിനായി തെക്കേഗോപുരനട തുറന്നിടാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയിരുന്നു.ഇത് എറണാകുളം ശിവകുമാറിലേക്ക് മാറ്റിയിരുന്നു. ഇതോടെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാനാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ എത്തിയിരുന്നത്. ഇത്തവണ അതിനും ഈ ആന എത്തില്ല. ഇതിന് പുറമെ ആനയെ പൂരത്തിനെത്തിക്കണമെങ്കില്‍ നിരവധി വിലക്കുകള്‍ മറികടക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: