അടൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി മുന്നേറുമ്പോള്‍ പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരയും അധിക്ഷേപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊടുമണ്‍ പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോബിന്‍സണ്‍ ആണ് കേന്ദ്ര സര്‍ക്കാരിനെ അപമാനിച്ച് പോസ്റ്റ് ഇട്ടത്.
റോബിന്‍സണ്‍ എസ്ജി അണ്ണെ എന്ന പ്രൊഫൈലില്‍ 27നാണ് ഇതു പോസ്റ്റ് ചെയ്തത്. ”സത്യം പറഞ്ഞാല്‍ നമ്മുടെ രാജ്യത്തിന്റെ ഒരു അവസ്ഥ… ”എന്നു തുടങ്ങുന്ന സിപിഎം-സിഐടിയു ബഹുജന സംഘടനാ കൂട്ടായ്മയുടെ പോസ്റ്റാണ് റോബിന്‍സണ്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. പഹല്‍ഗാം ഭീകരാക്രമണമുണ്ടായ ദിവസം മുതല്‍ കേന്ദ്രസര്‍ക്കാരിനും പ്രതിരോധ സേനക്കുമെതിരെ സ്വന്തമായി തയ്യാറാക്കിയ പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുടെ ഫോട്ടോയും കൊടുത്തിട്ടുണ്ട്.
റോബിന്‍സണിന്റെ എല്ലാ എഫ്ബി പോസ്റ്റുകളും രാഷ്‌ട്രവിരുദ്ധമാണ്. സര്‍ക്കാര്‍ ജോലിക്കാരനായ ഇയാള്‍ ഡ്യൂട്ടി സമയത്താണ് കൂടുതല്‍ ദേശദ്രോഹ പോസ്റ്റുകളും ഇട്ടിരിക്കുന്നത്. ഇന്നലെ വൈകിട്ടും ഇ ഡിയെ പരിഹസിച്ച് ഇയാള്‍ പോസ്റ്റിട്ടിട്ടുണ്ട്. രാജ്യത്തെ അപമാനിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പ്രതിഷേധവും ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: