ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ സൗത്ത് വസീറിസ്ഥാനിലെ സർക്കാർ അനുകൂല സമാധാന സമിതിയുടെ ഓഫീസിന് സമീപം ബോംബ് സ്ഫോടനം സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഒരുകാലത്ത് തെഹ്‌രീകെ താലിബാൻ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ദക്ഷിണ വസീറിസ്ഥാൻ ജില്ലയിലെ പ്രധാന നഗരമായ വാനയിലാണ് സ്‌ഫോടനം നടന്നത്.
തെഹ്‌രീകെ താലിബാൻ പാകിസ്ഥാനെ (ടിടിപി) പരസ്യമായി എതിർക്കുന്ന സമാധാന കമ്മിറ്റി ഓഫീസിനെ പ്രത്യേകമായി ലക്ഷ്യമിട്ടായിരുന്നു ബോംബെന്ന് പ്രാദേശിക പോലീസ് മേധാവി ഉസ്മാൻ വസീർ പറഞ്ഞു. പ്രാദേശിക തർക്കങ്ങൾ പരിഹരിക്കുന്നതിലും സമിതിക്ക് പങ്കുണ്ട്. സംഭവസ്ഥലത്ത് കാര്യമായ ആളപായങ്ങളും നാശനഷ്ടങ്ങളും സൃഷ്ടിച്ച സ്ഫോടനമാണീതെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഉടൻ ഏറ്റെടുത്തിട്ടില്ല. എങ്കിലും, ടിടിപിയാണെന്നാണ് സൂചന . അഫ്ഗാനിസ്ഥാനിൽ അധികാരമേറ്റ അഫ്ഗാൻ താലിബാനുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണ് ടിടിപി.
വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ നടത്തിയ ഓപ്പറേഷനിൽ 54 തീവ്രവാദികളെ വധിച്ചതായി പാകിസ്ഥാൻ സൈന്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച ഭീകരരെയാണ് വധിച്ചതെന്ന് പാക് സൈന്യം പറഞ്ഞു .
അതേസമയം, മറ്റ് പ്രദേശങ്ങളിലും പാകിസ്ഥാന്റെ സുരക്ഷാ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഏപ്രിൽ 25-ന് ക്വറ്റയിൽ നടത്തിയ ആക്രമണത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: