Health

കേക്കുകളും ബിസ്‌ക്കറ്റുകളും കഴിക്കുന്നവരാണോ? എങ്കില്‍ ഈ പഠന റിപ്പോര്‍ട്ട് അറിഞ്ഞിരിക്കണം

Published by

ന്യൂയോര്‍ക്ക്: അത്യധികമായി സംസ്‌കരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്ന ആളുകള്‍ അകാലത്തില്‍ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചിലി, കൊളംബിയ, മെക്‌സിക്കോ, യുകെ, യുഎസ് എന്നീ എട്ട് രാജ്യങ്ങളിലെ ഭക്ഷണക്രമമാണ് പഠന വിധേയമാക്കിയത്. സംസ്‌കരിച്ച മാംസം, കേക്ക്, ബിസ്‌ക്കറ്റുകള്‍, ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം എന്നിവയെക്കെ യുപിഎഫിന്റെ (അള്‍ട്രാ പ്രോസസ്ഡ് ഫുഡ്) ഗണത്തില്‍ പെടും.
ഇത്തരം ഭക്ഷണങ്ങളിലെ മധുരങ്ങള്‍,അഡിറ്റീവുകള്‍, രാസവസ്തുക്കള്‍ എന്നിവ ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ശരീരത്തില്‍ എത്തിക്കുന്നതാണ് അപകടകരമായി മാറുന്നത്.
എന്നാല്‍ ഒരാളുടെ ഭക്ഷണത്തിലെ യുപിഎഫുകളുടെ ഭക്ഷണങ്ങളുടെ അളവ് അവരുടെ മൊത്തത്തിലുള്ള ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നുണ്ട്.
കണക്കുകള്‍ പ്രകാരം, 2018 ല്‍ യുഎസില്‍, അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണത്തിന്റെ ഉപഭോഗം മൂലം 124,000 അകാല മരണങ്ങള്‍ ഉണ്ടായി. യുകെയില്‍ ഏകദേശം 18,000 മരണങ്ങളും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by