പാലക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍തൃപിതാവ് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുഖത്ത് ഗുരുതര പരിക്കേറ്റ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവില്വാമല പട്ടിപറമ്പ് വെള്ളക്കുഴിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വെള്ളക്കുഴി സ്വദേശി രാമന്‍കുട്ടിയാണ് മരുമകളെ വെട്ടിയത്.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും യുവതിക്ക് പരിക്കേറ്റു. ഉടന്‍ തിരുവില്വാമല ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പഴയന്നൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: