Health

റാപ്പ് സംഗീതം കൗമാരക്കാരില്‍ ലൈംഗിക പ്രതിഫലനം ഉണ്ടാക്കുമെന്ന് പഠനം

Published by

റാപ്പ്‌ സംഗീതം കൂടുതല്‍ സമയം കേള്‍ക്കുന്നത്‌ കൗമാരക്കാരില്‍ ലൈംഗികചോദനകള്‍ വര്‍ദ്ധിപ്പിക്കുമെന്ന്‌ പഠനം.മറ്റു സംഗീതത്തേക്കാള്‍ റാപ്പ് സംഗീതത്തിന് കൗമാരക്കാര്‍ക്കിടയില്‍ ഈ പ്രതിഫലനമുണ്ടെന്നാണ് കണ്ടെത്തല്‍.

ഹൂസ്‌റ്റണ്‍ കേന്ദ്രമായ ടെക്‌്സാസ്‌ സര്‍വകലാശാലാ ഗവേഷകരാണ്‌ ഇക്കാര്യം പറഞ്ഞിരിക്കുന്നത്‌.   ദിവസവും മൂന്ന്‌ നാലു മണിക്കൂറുകള്‍ റാപ്പ്‌ സംഗീതം കേള്‍ക്കുന്ന മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രായമുള്ള മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതല്‍ പ്രചോദിതരാകുമെന്നും ലൈംഗികതയിലേക്ക്‌ നീങ്ങുമെന്നുമാണ്‌ കണ്ടെത്തല്‍.

റാപ്പ്‌ സംഗീതം അതേ പ്രായത്തിലുള്ള മറ്റുള്ളവര്‍ക്ക്‌ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതലായി ചിന്തകളേയും പ്രവര്‍ത്തികളേയും സ്വാധീനിക്കുമെന്നും മദ്യപാനവും ലൈംഗികതയും മറ്റുള്ളവര്‍ ചെയ്യുന്നതിനേക്കാള്‍ മുമ്പേ ചെയ്യാന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

443 കൗമാരക്കാരെയാണ്‌ പഠനത്തിനായി തെരഞ്ഞെടുത്തത്‌. റാപ്പ്‌ സ്‌ഥിരമായി ആസ്വദിച്ചിരുന്ന ചില കൗമാരക്കാര്‍ വളരെ നേരത്തേ തന്നെ ലൈംഗികതയ്‌ക്ക് മുന്‍കൈ എടുത്തതായി സര്‍വേയില്‍ പ്രതികരിച്ചു. ദിവസവും മൂന്നിലധികം മണിക്കൂര്‍ റാപ്പ്‌ കേട്ടിരുന്ന ഏഴാം തരത്തില്‍ പെട്ട കുട്ടികള്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ ലൈംഗികത പരീക്ഷിക്കാനുള്ള സാധ്യത മറ്റുള്ള കുട്ടികളേക്കാള്‍ 2.6 മടങ്ങ്‌ കൂടുതലാണെന്ന്‌ റിപ്പോര്‍ട്ട പറയുന്നു.

ഡി ജെ പോലുള്ള നിശാപരിപാടികളുമായി ബന്ധപ്പെട്ട് ലൈംഗികകുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വര്‍ദ്ധിയ്‌ക്കുന്ന പ്രവണതയെ ഇതുമായി ബന്ധപ്പെടുത്താമോ എന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Rap Music