Health

ചര്‍മ്മ സംരക്ഷണത്തിന് ബീറ്റ്‌റൂട്ട് ജ്യൂസ്

Published by

ബീറ്റ്റൂട്ട് നല്ലൊരു പച്ചക്കറി മാത്രമല്ല.. സൗന്ദര്യസംരക്ഷണത്തിനുമ ഉപയോഗിയ്‌ക്കാവുന്നതാണ്. മുഖത്ത് ബീറ്റ് റൂട്ടിന്റെ നീര് ദിവസവും പുരട്ടിയാലുള്ള ഗുണം എന്തൊക്കെയാണെന്ന് അറിയേണ്ടേ. ബ്ലാക്ക്ഹെഡ്സ് അകറ്റാന്‍ വളരെ നല്ലതാണ് ബീറ്റ് റൂട്ട് ജ്യൂസ്. ദിവസവും ഉറങ്ങുന്നതിന് മുമ്പ് ബീറ്റ് റൂട്ട് ജ്യൂസ് മുഖത്ത് പുരട്ടിയാല്‍ ബ്ലാക്ക്ഹെഡ്സ് മാറാന്‍ നല്ലതാണ്.

അകാല വാര്‍ധക്യത്തെ പ്രതിരോധിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഏറ്റവും നല്ല ഉപാധിയാണ്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് കിടക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇത് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ദിവസങ്ങള്‍ കൊണ്ട് തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും. മുഖത്ത് നിറം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. തിളക്കമുള്ള ചര്‍മ്മം ലഭിക്കാന്‍ ദിവസവും ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. കണ്ണിന് താഴെയുള്ള കറുത്ത നിറം മാറാന്‍ ബീറ്റ് റൂട്ട് നീര് പുരട്ടാം.

കണ്ണിന് താഴെ ബീറ്റ്‌റൂട്ട് നീര് തേച്ച് പിടിപ്പിച്ച ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. മുഖത്ത് മാത്രമല്ല കഴുത്തിലെ ഇരുണ്ട നിറം മാറാനും ബീറ്റ് റൂട്ട് നീര് സഹായിക്കും. അല്‍പം നാരങ്ങ നീരും ബീറ്റ് റൂട്ട് നീരും ചേര്‍ത്ത് കഴുത്തിന് ചുറ്റും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂട് വെള്ളത്തില്‍ കഴുകാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Beetroot