Kerala

ഷൈന്‍ ടോം ചാക്കോയുമായി സൗഹൃദം മാത്രം, തസ്ലീമയുമായി പരിചയം- മോഡല്‍ സൗമ്യ

ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയുമായുളള ബന്ധത്തെ കുറിച്ച് ചോദിക്കാനാണ് വിളിപ്പിച്ചതെന്നും സൗമ്യ

Published by

ആലപ്പുഴ: ഷൈന്‍ ടോം ചാക്കോയുമായി സൗഹൃദം മാത്രമാണുള്ളതെന്നും സാമ്പത്തിക ഇടപാടുകളില്ലെന്നും മോഡല്‍ സൗമ്യ. ഷൈനെയും ശ്രീനാഥ് ഭാസിയേയും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരിചയമെന്നും സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു.

ലഹരിയിടപാടുമായി തനിക്ക് ബന്ധമില്ല. ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയുമായുളള ബന്ധത്തെ കുറിച്ച് ചോദിക്കാനാണ് വിളിപ്പിച്ചതെന്നും സൗമ്യ പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് വിധേയ ആയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സൗമ്യ. താന്‍ സിനിമ മേഖലയില്‍ ഉള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.വ്യവസ്ഥകളോടെയാണ് വിട്ടയച്ചതെന്നും സൗമ്യ പറഞ്ഞു. തസ്ലീമയുമായി പരിചയമുണ്ട്, സുഹൃത്താണ് എന്നതില്‍ കവിഞ്ഞ് അവരുടെ മറ്റ് ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും സൗമ്യ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by