ഇസ്ലാമാബാദ് : പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ സയ്യിദ് അസിം മുനീറിനെ കാണാനില്ലെന്ന് റിപ്പോർട്ട് . സിന്ധൂനദീജല കരാർ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഭീഷണി മുഴക്കി പല പാക് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ഭീഷണികൾ മാത്രമേ ഉള്ളൂവെന്നും , അടിസ്ഥാനപരമായി പാക് നേതാക്കൾ ഭയന്നിരിക്കുകയാണെന്നുമാണ് സൂചന .
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാകിസ്ഥാനെതിരായ നീക്കങ്ങൾ ശക്തമാക്കിയിരുന്നു . മിസൈൽ പരീക്ഷണം നടത്തി ഇന്ത്യൻ സൈന്യവും തങ്ങളുടെ കരുത്ത് കാട്ടി . അതിനു പിന്നാലെ ഇന്ത്യ ആക്രമിച്ചേക്കുമെന്ന ഭയത്തിലായിരുന്നു പാകിസ്ഥാൻ. അസീം മുനീർ അടക്കമുള്ള സൈനിക ഓഫീസർമാർ തങ്ങളുടെ കുടുംബത്തെ സ്വകാര്യ വിമാനങ്ങളിൽ വിദേശത്തേയ്‌ക്ക് മാറ്റുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മുനീറിന്റെ മിസ്സിംഗ് .
എന്നാൽ ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ ഞായറാഴ്ച അബോട്ടാബാദിലെ ഒരു ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പമുള്ള ജനറൽ മുനീറിന്റെ ഫോട്ടോ പുറത്തുവിട്ട് പാകിസ്ഥാൻ സർക്കാർ രംഗം ശാന്താമാക്കാൻ ശ്രമിച്ചിരുന്നു.
“പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്, കരസേനാ മേധാവി ജനറൽ സയ്യിദ് അസിം മുനീർ (എൻഐഎം), പിഎംഎ കാകുലിലെ ഉദ്യോഗസ്ഥർ എന്നിവർ അബോട്ടാബാദിലെ പിഎംഎ കാകുലിലെ 151-ാമത് ലോംഗ് കോഴ്‌സിലെ ബിരുദധാരികളോടൊപ്പം ഗ്രൂപ്പ് ഫോട്ടോയിൽ. ഏപ്രിൽ 26, 2025,” എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ് . എന്നാൽ റാവൽപിണ്ടിയിലെ ഒരു ബങ്കറിൽ ജനറൽ മുനീർ ഒളിച്ചിരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: