തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന നമസ്‌തേ കിള്ളിയാര്‍ നദീവന്ദനയാത്ര സമൂഹം ഒന്നാകെ ഏറ്റെടുത്തു. യാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം വിവിധ സംഘടനകളും സാമൂഹ്യ സാംസ്‌കാരിക നായകരും വിദ്യാര്‍ത്ഥികളും വലിയ താല്പര്യത്തോടെയാണ് പങ്കെടുത്തത്. വിവിധ സ്ഥലങ്ങളില്‍ ഊഷ്മളമായ സ്വീകരണങ്ങളും പൊതുയോഗങ്ങളും നടന്നു. നദീതീരങ്ങളില്‍ വൃക്ഷത്തൈ നട്ടു. വിവിധ സ്ഥലങ്ങളില്‍ നദീപുജ നടത്തി. മരുതംകുഴിയില്‍ ശ്രീരാമഷ്ണാശ്രമം ശ്രീ ശാരദ കോളജ് ഓഫ് നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍തികള്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന നദീ വന്ദനത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീ ദിവ്യയുടെ നേതൃത്വത്തില്‍ നദീവന്ദന യാത്രയില്‍ പങ്കെടുത്ത് നദീ പൂജ നടത്തി. കൊഞ്ചിറവിള യു പി എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കിള്ളിചാറിനെക്കുറിച്ച് വരച്ച അഹില വരച്ച ചിത്രം കുമ്മനം രാജശേഖരന് നല്‍കി. വെള്ളായണിക്കായലിലെ പ്ലാസ്റ്റിക് മാലിന്യം സ്വന്തം വഞ്ചിയില്‍ പോയി നീക്കം ചെയ്ത് ശുദ്ധീകരിച്ച ബിനു പുഞ്ചക്കരിയെ കുമ്മനം രാജശേഖരന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു.
ഡോ.സി.സുരേഷ്‌കുമാര്‍, കെ.എ.അജികുമാര്‍, സുരാജ്, വിഭാഗ് പര്യാവരന്‍ പ്രമുഖ് എം.എസ്.ഗിരി, ജില്ലാപര്യാവരന്‍ പ്രമുഖ് രാജപ്പന്‍, ജി.സന്തോഷ്‌കുമാര്‍, ബിജെപി നേതാക്കളായ വി.വി.രാജേഷ്, ജെ.ആര്‍.പത്മകുമാര്‍, തോട്ടയ്‌ക്കാട് ശശി, എസ്.ആര്‍.രജികുമാര്‍, കരമന അജിത്, മലയിന്‍കീഴ് രാധാകൃഷ്ണന്‍, മുളയറ രതീഷ്, ബാലമുരളി, രാജേഷ് മാധവന്‍, പോങ്ങുംമൂട് വിക്രമന്‍, ആര്‍.സി.ബീന, നിഷാന്ത് സുഗുണന്‍, ശ്രീവരാഹം വിജയന്‍, ആറ്റുകാല്‍ രാജേഷ്, കിരണ്‍.കെ.കെ, അനില്‍കുമാര്‍, കരുമം രാജേഷ്, നെയ്യിലോട് ഗിരീഷ്, കൊഞ്ചിറവിള സുഗതന്‍, സംഗീത സതീഷ്, കൗണ്‍സിലര്‍മാരായ സുമിബാലു, മഞ്ജു.ജി.എസ്, മധുസൂദനന്‍നായര്‍, നന്ദഭാര്‍ഗവ്, പത്മ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: