ഇസ്ലാമബാദ്: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ -പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ പാകിസ്ഥാന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ചൈന. സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി വിളിച്ചതോടെയാണ് ചൈന പിന്തുണ പ്രഖ്യാപിച്ചത്.
പാകിസ്ഥാന്‍ എല്ലാ കാലത്തെയും സുഹൃത്താണെന്ന് ചൈന പ്രതികരിച്ചു പാകിസ്ഥാന്റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാന്‍ ഒപ്പമുണ്ടാവുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം ആണ് വേണ്ടതെന്ന് ചൈന പറഞ്ഞു.ചൈനയോ റഷ്യയോ ഉള്‍പ്പെട്ട അന്വേഷണം ആണെങ്കില്‍ അംഗീകരിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ധറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായുള്ള സംഭാഷണത്തിനു ശേഷം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക