കോഴിക്കോട്: ചേവായൂരില്‍ കൊല്ലപ്പെട്ട സൂരജിന്റെ(20) മരണം ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ മര്‍ദ്ദനമേറ്റ ആഘാതത്തില്‍ ശ്വാസം മുട്ടല്‍ ഉണ്ടായി. കഴുത്തിനേറ്റ പരിക്കും മരണകാരണമാണ്.
കേസില്‍ പ്രദേശവാസികളായ അച്ഛനെയും മക്കളെയും അടക്കം 10 പേരെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടചുണ്ട്.
മായനാട് സ്വദേശിയാണ് സൂരജ്. ചാത്തമംഗലം എസ്എന്‍എസ്ഇ കോളേജില്‍ കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ രാത്രി രണ്ട് മണിക്കാണ് സംഭവം. പാലക്കോട്ടുകാവ് ക്ഷേത്രോത്സവത്തിന് എത്തിയ സൂരജിനെ ഒരു സംഘം കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. ആദ്യം നാട്ടുകാര്‍ ഇടപെട്ട് പിരിച്ചു വിട്ടെങ്കിലും പിന്നീട് വീണ്ടും മര്‍ദിച്ചു.
കാര്‍ പാര്‍ക്കിംഗിനെ ചൊല്ലി കോളേജില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ സൂരജ് തന്റെ സുഹൃത്തിന് വേണ്ടി ഇടപെട്ടിരുന്നു. ഇതില്‍ എതിര് ഭാഗത്തിന് ശത്രുത ഉണ്ടായിരുന്നു. ഇന്നലെ ഉത്സവ പറമ്പില്‍ സൂരജിനെ കണ്ട് വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: