ചെന്നൈ: മകള്‍ ബുര്‍ഖ ധരിച്ച് സ്ഥിരമായി വേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്റെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും മകള്‍ക്ക് എല്ലാത്തിനും സ്വന്തം അഭിപ്രായങ്ങളുണ്ടെന്നും സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍.
മകള്‍ ഖദീജ റഹ്മാന്‍ ബുര്‍ഖ ധരിച്ച് വേദിയില്‍ പ്രത്യക്ഷപ്പെടുന്നതിനോട് ഇതാദ്യമായാണ് ഒരു യൂട്യൂബ് ചാനലില്‍ റഹ്മാന്‍ പ്രതികരിച്ചത്. അവളുമായി ഇക്കാര്യത്തില്‍ വഴക്കിടാന്‍ ഞാന്‍ ആല്ല. സ്വന്തമായി വലിയൊരു ആരാധകവൃന്ദം ഉള്ള ആളാണ് മകളെന്നും റഹ്മാന്‍ പറഞ്ഞു.
അവള്‍ തനിക്ക് പേജുകള്‍ കണക്കിന് കത്തെഴുതാറുണ്ടെന്നും എന്നാണ് അത് പുസ്തകമാകുക എന്നറിയില്ലെന്നും റഹ്മാന്‍ പറഞ്ഞു. സ്ലം ഡോഗ് മില്ല്യണയര്‍ എന്ന സിനിമയ്‌ക്ക് പത്ത് വര്‍ഷം തികയുന്ന വേളയില്‍ റഹ്മാന്റെ മകള്‍ ഖദീജ് റഹ്മാന്‍ ബുര്‍ഖ ധരിച്ച് വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക