Local News

പെരുമ്പാവൂരിൽ എം.ഡി.എം.എയുമായി നാല് യുവാക്കൾ അറസ്റ്റിൽ

Published by

പെരുമ്പാവൂർ : പെരുമ്പാവൂരിൽ രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ. വെങ്ങോല തണ്ടേക്കാട് പുത്തൻപുര വീട്ടിൽ ഷിഹാബ് (34, കൂവപ്പടി ഓണംപിള്ളി മുണ്ടേത്ത് വീട്ടിൽ ശിഹാബ് (42), വാഴക്കുളം ചെമ്പറക്കി പറക്കാടൻ വീട്ടിൽ അനസ് ‘(39), വെങ്ങോല തണ്ടേക്കാട് കിഴക്കൻ വീട്ടിൽ നിഷാദ് (39) എന്നിവരെയാണ്

പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 0.7 ഗ്രാം എം.ഡി.എം.എയുമായി വെങ്ങോല ഭാഗത്ത് വെച്ചാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷകളും മയക്കുമരുന്ന് വിൽപ്പന നടത്തി ലഭിച്ച 13800 രൂപയും പോലീസ് കണ്ടെടുത്തു.ഇതിൽ നിഷാദ് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്.

പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്. കഴിഞ്ഞ ദിവസം 5 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ രണ്ട് പേരെ പെരുമ്പാവൂരിൽ പിടികൂടിയിരുന്നു.

പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ റിൻസ് എം തോമസ് , എൻ.പി ശശി, സുഭാഷ് തങ്കപ്പൻ, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ മാരായ ടി.എ അഫ്സൽ, വർഗീസ് വേണാട്ട്, ബെന്നി ഐസക് , അജിത്ത് മോഹൻ , എ .ടി ജിൻസ്  എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by