ഇൻഡോർ: “പന്നികൾക്കും പാകിസ്താൻ പൗരന്മാർക്കും പ്രവേശനമില്ല” എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ച് ഇൻഡോറിലെ ഭക്ഷണശാല . പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇത്തരമൊരു ഭക്ഷണശാല അധികൃതർ സ്ഥാപിച്ചത് .
ഇൻഡോറിലെ പ്രശസ്തമായ ഭക്ഷണ തെരുവായ ഛപ്പാൻ ദൂക്കാനിലാണ് വൈറലായ ബോർഡ് സ്ഥാപിച്ചത് . പാകിസ്താൻ ആർമി ചീഫ് അസിം മുനീറിന്റെ ചിത്രത്തിൽ മുനീറിന്റെ മുഖത്തിന് പകരം പന്നിയുടെ മുഖം മോർഫ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു . നിരവധി ആളുകൾ ഇവിടെ വന്ന് ഈ ബോർഡിനൊപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കുന്നുണ്ട്.
“അവർ മതത്തിന്റെ പേരിലാണ് നിരപരാധികളായ ഇന്ത്യക്കാരെ കൊന്നൊടുക്കിയത്. അതുകൊണ്ട് ഇതാണ് ഞങ്ങൾ പ്രതിഷേധിക്കാൻ തെരഞ്ഞെടുത്ത രീതി,” എന്ന് ഛപ്പാൻ ഡുകാൻ അസോസിയേഷൻ പ്രസിഡന്റ് ഗുഞ്ചൻ ശർമ്മ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: