ന്യൂദല്‍ഹി: സാധ്യതകളെ പുരോഗതിയിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് പുതിയ ഭാരതമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. 2047ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുക മാത്രമല്ല ലോകത്തെയാകെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ വിഷന്‍ 2047 അന്താരാഷ്‌ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണഗോപാല്‍.
ജൈവ, പ്രകൃതി കൃഷിയിലൂടെ വേരുകളിലേക്ക് മടങ്ങുന്നതിന് കര്‍മ്മപദ്ധതി വേണം. ആരോഗ്യകരമായ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, പരിസ്ഥിതിയെ സംരക്ഷിക്കാനും മണ്ണിന്റെ ആരോഗ്യത്തെ പുനരുജ്ജീവിപ്പിക്കാനും അത് അനിവാര്യമാണ്. ജലക്ഷാമം പരിഹരിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാകണം. മഴവെള്ള സംഭരണം, ശരിയായ ജലവിനിയോഗം തുടങ്ങിയ സുസ്ഥിര ജല സംരക്ഷണ രീതികള്‍ സ്വീകരിക്കാന്‍ സമൂഹം തയാറാകണം.
ശാക്തീകരിക്കപ്പെട്ടതും പുരോഗമനപരവുമായ ഒരു സമൂഹത്തിനുള്ള അടിത്തറ വിദ്യാഭ്യാസമാണ്. എല്ലാവര്‍ക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം എന്നത് കാലത്തിന്റെ ആവശ്യമാണ്. ആധുനിക ലോകത്തിലെ വെല്ലുവിളികള്‍ക്ക് യുവാക്കളെ സജ്ജരാക്കുന്നതിന് ബഹുമുഖ നൈപുണ്യ വികസനം ആവശ്യമാണെന്ന് ഡോ. കൃഷ്ണഗോപാല്‍ ചൂണ്ടിക്കാട്ടി.
വനനശീകരണം അവസാനിപ്പിക്കുകയും തോട്ടം പരിപാലനം അനിവാര്യമാക്കുകയും വേണം. ജീവന്‍ നിലനിര്‍ത്തുന്നതിന് പ്രകൃതി കൂടിയേ തീരൂ. പ്രകൃതിയോടുള്ള ആദരം, ജീവിതത്തിലെ ലാളിത്യം, സ്വാശ്രയത്വം തുടങ്ങിയ മൂല്യങ്ങള്‍ രാജ്യത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് സഹസര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: