ന്യൂദൽഹി : പഹൽഗാം ഉൾപ്പെടെ കശ്മീരിലെ പല സ്ഥലങ്ങളിലും നിരവധി ഇന്ത്യൻ സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും സാമന്തയും അഭിനയിച്ച തെലുങ്ക് ചിത്രമായ കുഷിയും പഹൽഗാമിലാണ് ചിത്രീകരിച്ചത്. ഇപ്പോഴിതാ ഭീകരാക്രമണത്തെ അപലപിച്ച് വിജയ് രംഗത്തെത്തി. രണ്ട് വർഷം മുമ്പ് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ പഹൽഗാമിൽ തന്റെ ജന്മദിനം ആഘോഷിച്ചതായും അവിടുത്തെ ആളുകൾ ടീമിനെ വളരെയധികം ശ്രദ്ധിച്ചെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.
‘ ഈ സമയത്ത് ഇന്ത്യക്കാർ ഐക്യത്തോടെ തുടരണം . പരസ്പരം സ്നേഹിക്കുകയും പ്രതിസന്ധികൾ ഒരുമിച്ച് തരണം ചെയ്യുകയും വേണം . ഞങ്ങൾ കശ്മീരിനൊപ്പം നിൽക്കുന്നു. ഈ ഭീരുക്കളെ നമ്മൾ തുടച്ചുനീക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യ ഒരിക്കലും ഭീകരതക്ക് മുന്നിൽ മുട്ടുമടക്കില്ല. കശ്മീർ ഇന്ത്യയുടേതാണ്, കശ്മീരികൾ നമ്മുടേതാണ്. രണ്ട് വർഷം മുമ്പ്, ഞാൻ ഖുശി സിനിമയുടെ ഷൂട്ടിങ്ങിനായി കശ്മീരിൽ പോയിരുന്നു. അവരുമായി എനിക്ക് നല്ല ഓർമ്മകളുണ്ട്
സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും പാകിസ്താന് കഴിയുന്നില്ല, പിന്നെ അവർക്കിവിടെ എന്താണ് ചെയ്യാനുള്ളത്. പാകിസ്താനികൾ തന്നെ സ്വന്തം സർക്കാരിന്റെ നയങ്ങളിൽ മടുത്തിരിക്കുകയാണ്. ഇന്ത്യ പാകിസ്താനെ ആക്രമിക്കേണ്ട ആവശ്യമില്ല, ഇത് തുടർന്നാൽ പാക് പൗരന്മാർ തന്നെ അത് ചെയ്തുകൊള്ളും ‘ – വിജയ് ദേവരകൊണ്ട പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: