World

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണം : പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാന്‍

Published by

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച അദ്‌ദേഹം ആക്രമണത്തില്‍ ഇരയായവര്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ലെന്നും മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും മസൂദ് പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെയും അവരെ പിന്തുണയ്‌ക്കുന്നവരെയും ശക്തമായി നേരിടാനുള്ള ഇന്ത്യന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യം പ്രധാനമന്ത്രി പങ്കുവെച്ചു. ബന്ദര്‍ അബ്ബാസിലുണ്ടായ സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള അനുശോചനം പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുകയും ചെയ്തുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by