ചെന്നൈ: ധനകാര്യസ്ഥാപനങ്ങളോ വ്യക്തികളോ കടം കൊടുത്ത പണം തിരികെ വാങ്ങിയെടുക്കാന്‍ വേണ്ടി സ്വകാര്യ ഏജന്‍സികള്‍ വഴി പ്രേരിപ്പിക്കുന്നത് തമിഴ്‌നാട്ടില്‍ കുറ്റകരമാകുന്നു. ഇത്തരം നടപടികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ അഞ്ച് ലക്ഷം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഇതിനുള്ള ബില്‍ തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കൊപ്പം ബയോ-മെഡിക്കല്‍ മാലിന്യം തള്ളുന്നതിനെതിരെയും കര്‍ശനമായ ഗുണ്ടാ നിയമം നടപ്പിലാക്കാനാണ് തമിഴ് നാട് ഒരുങ്ങുന്നത്. ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള പണമിടപാടുകാര്‍ വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള നിര്‍ബന്ധിത മാര്‍ഗങ്ങള്‍ തടയുന്നതിനായി തമിഴ്നാട് മണി ലെന്‍ഡിംഗ് എന്റിറ്റീസ് ബില്ലും അവതരിപ്പിച്ചു.
കടം വാങ്ങിയയാളെയോ അയാളുടെ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തുക, അക്രമം ഉപയോഗിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക, കടം വാങ്ങുന്നയാളുടെ ഉടമസ്ഥതയിലുള്ളതോ ഉപയോഗിക്കുന്നതോ ആയ ഏതെങ്കിലും സ്വത്തില്‍ ഇടപെടുക എന്നിവ പുതിയ ബില്‍ പ്രകാരം കുറ്റകൃത്യമായി കണക്കാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക