കണ്ണൂര്‍: തലശേരി ചോനാടത്ത് നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ലോറി ക്ലീനര്‍ ജെറീഷ്, സുഹൃത്ത് അഫ്‌നാസ് എന്നിവരെയാണ് തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയില്‍ നിന്ന് വടകരയിലേക്ക് പോയ ലോറിയില്‍ നിന്നാണ് പണം കവര്‍ന്നത്. ചോളംവയല്‍ സ്വദേശി പ്രജേഷിന്റെ ഉടമസ്ഥതയിലുളളതാണ് ലോറി.
ഏപ്രില്‍ ആറിന് ഉച്ചയോടെയാണ് സംഭവം. മുംബൈയില്‍ കൊപ്ര വിറ്റ പണവുമായി മടങ്ങുകയായിരുന്നു. ലോറിയുടെ ക്യാബിന്റെ വലതുവശത്തെ ഗ്ലാസ് തകര്‍ത്താണ് ബര്‍ത്തില്‍ സൂക്ഷിച്ച പണം കവര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: