തിരുവനന്തപുരം: മാസപ്പടി കേസില്‍ മാധ്യമങ്ങള്‍ പ്രചരിക്കുന്ന രീതിയില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍. സിഎംആര്‍എല്ലില്‍ നിന്ന് കരാര്‍ പ്രകാരമുളള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്ഐഒയ്‌ക്ക് താന്‍ മൊഴി നല്‍കി എന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് വീണ പറയുന്നു.
താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.അത് അവര്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ താനോ എക്സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സി എം ആര്‍ എല്ലില്‍ നിന്ന് പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി നല്‍കിയിട്ടില്ല-വീണ പറയുന്നു.
നേരത്തെ, ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു.സേവനം നല്‍കാതെ പണം കൈപറ്റിയെന്ന മൊഴി വീണ നല്‍കിയിട്ടില്ല. ഒരാള്‍ പറയാത്ത കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയായി വരുന്നത്. കോടതി മുമ്പാകെയുള്ള വിഷയമാണിതെന്നും പാര്‍ട്ടി നിലപാട് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ പറയുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: