India

പാക്കിസ്ഥാനിൽ സ്ഫോടനം : സൈനിക വാഹനം പൊട്ടിത്തെറിച്ച് 10 പാക് സൈനികർ കൊല്ലപ്പെട്ടു

Published by

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയുടെ പ്രാന്തപ്രദേശമായ മാർഗത്തിൽ സൈനിക വാഹനം പൊട്ടിത്തെറിച്ച് 10 പാക് സൈനികർ കൊല്ലപ്പെട്ടു. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം റിമോട്ട് കൺട്രോളർ ഉപയോഗിച്ച് തകർക്കുകയായിരുന്നു.

ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ലിബറേഷൻ ആർമി പുറത്തുവിട്ടു.” സ്‌ഫോടനത്തിൽ ശത്രുവിന്റെ വാഹനം തകർന്നു. വാഹനത്തിലുണ്ടായിരുന്ന സുബേദാർ ഷെഹ്‌സാദ് അമീൻ, നായിബ് സുബേദാർ അബ്ബാസ്, ശിപായി ഖലീൽ, ശിപായി സാഹിദ്, ശിപായി ഖുറം സലീം എന്നിവരുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന പത്തുപേരും കൊല്ലപ്പെട്ടതായി ബലൂച് ലിബറേഷൻ ആർമി വക്താവ് പറഞ്ഞു.

വരും ദിവസങ്ങളിൽ പാക് സൈന്യത്തിനെതിരെ ആക്രമണം ശക്തമാക്കുമെന്നും അവർ പറഞ്ഞു . “സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അവസാനിക്കില്ല. ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ഞങ്ങൾ ശത്രുവിനെ ലക്ഷ്യം വയ്‌ക്കുന്നത് തുടരും,” അവർ പറഞ്ഞു. വ്യാഴാഴ്ച ബലൂചിസ്ഥാനിൽ നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമുറാൻ, കോൾവ, കാലാട്ട് ജില്ലകളിലാണ് ആക്രമണം നടന്നതെന്നും ചില സ്ഥലങ്ങളിൽ സുരക്ഷാ പോസ്റ്റുകൾ പിടിച്ചെടുത്തതായും സംഘടന പ്രസ്താവനയിൽ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക