ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാന് വെള്ളം നൽകിയില്ലെങ്കിൽ അത് യുദ്ധത്തിലേക്ക് പോകുമെന്നാണ് ആസിഫ് പറയുന്നത് .
പാകിസ്ഥാൻ ഒരു ആണവ ശക്തിയാണെന്ന് മറക്കരുതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ‘ കശ്മീരിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര അന്വേഷണം ആവശ്യമാണ്, ഇതിനായി അന്വേഷകരുമായി പ്രവർത്തിക്കാൻ തയ്യാറാണ്. ബ്രിട്ടീഷ് ചാനലായ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ, അന്താരാഷ്‌ട്ര പ്രതിനിധികൾ നടത്തുന്ന ഏത് അന്വേഷണവുമായും പാകിസ്ഥാൻ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ ലഷ്‌കറെ ത്വയിബയുമായി ബന്ധമുള്ള ഭീകരസംഘടനയാണെന്ന ആരോപണം അസിഫ് നിഷേധിച്ചു. ‘ലഷ്‌കറെ പാക്കിസ്ഥാനില്‍ ഇപ്പോഴില്ല. അത് നാമാവശേഷമായതാണ്. ഇല്ലാത്ത സംഘടനയ്‌ക്ക് എങ്ങനെ ഒരു പുതിയ ശാഖ പിറക്കും ?’ അസിഫ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: