ഗുരുവായൂര്‍ തീര്‍ത്ഥാടകരെ ബാധിക്കും
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒരു ട്രെയിന്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. തിരുവല്ല-ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ പാലത്തിന്റെ ഗര്‍ഡര്‍ മാറ്റി സ്ഥാപിക്കുന്നതിനായാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് റെയില്‍വേ അറിയിച്ചു.
ഇന്ന് രാത്രി 9.05 ന് കൊല്ലം ജങ്ഷനില്‍ നിന്ന് പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ (66310) മെമു എക്‌സ്പ്രസ് റദ്ദാക്കി. ഇന്ന് മധുര ജങ്ഷനില്‍ നിന്ന് രാവിലെ 11.35 ന് പുറപ്പെടുന്ന മധുര ജങ്ഷന്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്((16327) കൊല്ലം ജംങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.
കൊല്ലത്തിനും ഗുരുവായൂരിനും ഇടയില്‍ ട്രെയിന്‍ റദ്ദാക്കും. ഗുരുവായൂരില്‍ നിന്ന് രാവിലെ 5.50 ന് പുറപ്പെടേണ്ട ഗുരുവായൂര്‍-മധുര ജംങ്ഷന്‍ എക്‌സ്പ്രസ്(16328) നാളെ ഉച്ചയ്‌ക്ക് 12.10 ന് കൊല്ലത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. ഗുരുവായൂരിനും കൊല്ലത്തിനും ഇടയില്‍ ട്രെയിന്‍ റദ്ദാക്കും.
വഴിതിരിച്ചുവിട്ട ട്രെയിനുകള്‍
തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ്(16319) ഇന്ന് 6.05 ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെടും. കായംകുളം ജങ്ഷനും എറണാകുളം ടൗണിനും ഇടയില്‍ വഴിതിരിച്ചുവിട്ട് ആലപ്പുഴ വഴി പോ
കും. ചെങ്ങന്നൂരിലും കോട്ടയത്തും സ്‌റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴയിലും എറണാകുളം ജങ്ഷനിലും താത്കാലികമായി അധിക സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് 6.40 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ്(16629) കായംകുളത്തിനും എറണാകുളം ടൗണിനും ഇടയില്‍ തിരിച്ചു വിട്ട് ആലപ്പുഴ വഴി സര്‍വീസ് നടത്തും. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഷെഡ്യൂ
ള്‍ ചെയ്ത സ്‌റ്റോപ്പുകള്‍ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷനുകളില്‍ താത്കാലികമായി അധിക സ്‌റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
ഇന്ന് രാത്രി 8.55 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് (16347) കായംകുളത്തിനും എറണാകുളം ടൗണിനും ഇടയില്‍ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ ഷെഡ്യൂള്‍ ചെയ്ത സ്‌റ്റോപ്പുകള്‍ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളില്‍ താത്കാലികമായി അധിക സ്‌റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
ഇന്ന് 8. 30 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-മധുരൈ ജങ്ഷന്‍ അമൃത എക്‌സ്പ്രസ് (16343) കായംകുളത്തിനും എറണാകുളം ടൗണിനും ഇടയില്‍ വഴി തിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്‌റ്റോപ്പുകള്‍ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളില്‍ അധിക സ്‌റ്റോപ്പുകളും താത്കാലികമായി അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: