തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കാത്ത് ലാബിന്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി വീണ ജോര്‍ജിനെ ഒഴിവാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
താന്‍ അറിയാതെയാണ് ആര്‍സിസിയില്‍ പരിപാടി നടന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അതേസമയം സംഭവത്തില്‍ ആര്‍സിസി ഡയറക്ടര്‍ വിശദീകരണവുമായി രംഗത്ത് വന്നു.
ആര്‍സിസിയില്‍ നടന്നത് കാത്ത് ലാബിന്റെ ഉദ്ഘാടനമല്ലെന്നും രോഗികളെ പ്രവേശിപ്പിക്കാനുള്ള അനൗപചാരിക ചടങ്ങ് മാത്രമായിരുന്നു എന്നുമാണ് ഡയറക്ടര്‍ അറിയിച്ചത്. ഒരാഴ്ച കൊണ്ട് കാത്ത് ലാബില്‍ രോഗികളെ പ്രവേശിപ്പിക്കേണ്ടതുണ്ടെന്നും സാധാരണ ഇത്തരം ചടങ്ങുകള്‍ നടത്താറുണ്ടെന്നും ഡയറക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: