പെരുമ്പാവൂർ : പത്ത് ബോട്ടിൽ ഹെറോയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി ഷഫീഖുൽ ഇസ്ലാം ( 24) നെയാണ് പെരുമ്പാവൂർ എ എസ് പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടി.
പെരുമ്പാവൂർ പാറപ്പുറം ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന.
ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ പി.എം റാസിഖ്, എ എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട് , ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: