മുംബൈ : ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാന് ഒന്നും നേടാനില്ലെന്ന് അവകാശപ്പെട്ട തീവ്ര ഇസ്ലാമിസ്റ്റിന് തക്ക മറുപടി നൽകി ബോളിവുഡ് നടി ഭാഗ്യശ്രീ . കമന്റിട്ടയാളെ വിഡ്ഡിയെന്ന് വിളിച്ച താരം വിനോദസഞ്ചാരികളെ ആക്രമിച്ച “ആ തെണ്ടികളെ കൊല്ലാൻ” അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
‘ പഹൽഗാം ആക്രമണം ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ഇത്തരം ഒരു പ്രവൃത്തിയിൽ നിന്ന് പാക്കിസ്ഥാന് സൈനികമോ പ്രാദേശികമോ നയതന്ത്രപരമോ തന്ത്രപരമോ ഒന്നും നേടാനില്ല. ഇരകൾ നിരായുധരായ സിവിലിയന്മാരാണ്, സൈനിക ലക്ഷ്യങ്ങളല്ല, ഇന്ത്യയ്‌ക്കെതിരെ നേരിട്ട് തന്ത്രപരമായ പിന്തുണ നൽകുന്ന സൈനിക ലക്ഷ്യങ്ങളല്ല. തീവ്രവാദ വിരുദ്ധതയുടെ മറവിൽ കശ്മീരിൽ അടിച്ചമർത്തൽ വർദ്ധിപ്പിക്കുന്നു ‘ എന്നായിരുന്നു തീവ്ര ഇസ്ലാമിസ്റ്റായ ഖാസ്മി വാജായുടെ കമന്റ്.
ഇതിന് മറുപടിയായി ‘ ആരാണ് ഈ ബുദ്ധിയില്ലാത്ത വിഡ്ഢി, ഇയാൾക്ക് എത്ര ധൈര്യമുണ്ട് ഇത് പറയാൻ . വളരെക്കാലത്തിനു ശേഷം കശ്മീർ തഴച്ചുവളരുകയാണ്, അവർ സമാധാനത്തോടെ ജീവിക്കുന്നു, പണം സമ്പാദിക്കുന്നു, ആളുകൾ ഭയമില്ലാതെ പുറത്തിറങ്ങി, മറ്റെവിടെയും ഇന്ത്യക്കാരെപ്പോലെ സുരക്ഷിതരാണെന്ന് അവർക്ക് തോന്നി. അവർക്ക് ഇത് വീണ്ടും അനുഭവിക്കേണ്ടതുണ്ട്. സമാധാനം കെടുത്തിയ ആ തെണ്ടികളെ കൊല്ലുക,”എന്നും ഭാഗ്യശ്രീ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: