India

നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ, ബന്ദിപോര മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നു

Published by

ന്യുദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പിന്നാലെ നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാൻ സൈന്യം. വെള്ളിയാഴ്ച രാവിലെ നിയന്ത്രണ രേഖയില്‍ നിരവധി സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം ചെറിയ തോക്കുകളുപയോഗിച്ച് വെടിയുതിത്തു. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കശ്മീരില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യം ശക്തമായ തെരച്ചില്‍ നടത്തുന്നുണ്ട്. അതിനിടെ, കശ്മീരിലെ ബന്ദിപോര മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലും തുടരുകയാണ്. ബന്ദിപോരയിലെ കുല്‍നാര്‍ ബസിപോര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നവിവരത്തെ തുടര്‍ന്ന് സൈന്യം ഇവിടം വളഞ്ഞിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞദിവസം കശ്മീരിലെ ഉധംപുരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. പ്രത്യേക സേനയിലെ ഹവില്‍ദാര്‍ ജാന്തു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്. അതിനിടയില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക് കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. ജവാന്റെ മോചനത്തിനായി ഫ്‌ളാഗ് മീറ്റിങ് വിളിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നോ മാന്‍സ് ലാന്‍ഡില്‍ കര്‍ഷകര്‍ വിളവെടുക്കുമ്പോള്‍ ആയിരുന്നു പിടിയിലായത്. ഇവര്‍ക്ക് നിര്‍ദേശം നല്‍കി മുന്നോട്ടുപോകവേയാണ് പി.കെ. സിങ് പാക്കിസ്ഥാന്റെ ഭാഗത്തേക്ക് കടന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by