World

അവര്‍ ‘സ്വാതന്ത്ര്യ സമര സേനാനികള്‍’: പഹല്‍ഗാം ഭീകരരെ വാഴ്‌ത്തി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍

Published by

ന്യൂദല്‍ഹി: പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം നടത്തിയവരെ പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ ‘സ്വാതന്ത്ര്യ സമര സേനാനികള്‍’ എന്ന് വിശേഷിപ്പിച്ചു.

പാകിസ്ഥാനിലെ 240 ദശലക്ഷം ആളുകള്‍ക്ക് വെള്ളം ആവശ്യമാണ്. ഇന്ത്യയ്‌ക്ക് അത് തടയാന്‍ കഴിയില്ല. ഇത് ഒരു യുദ്ധത്തിന് തുല്യമാണ്. ഇത് അംഗീകരിക്കില്ല’ അദ്‌ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ‘പാകിസ്ഥാനെ നേരിട്ട് ആക്രമിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്നു’മാണ് ദാറിന്‌റെ അവകാശവാദം.

ഇന്ത്യ പാകിസ്ഥാനിലുടനീളം ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫും പറഞ്ഞു.

അതിനിടെ നിരോധിത ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുടെ അനുബന്ധ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) പഹല്‍ഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക