മുംബൈ: ഇന്ത്യയില്‍ ഡേറ്റാ സെന്‍റര്‍ ബിസിനസിലേക്ക് കടന്ന് ഗൗതം അദാനി. ഏകദേശം 85000 കോടിയിലധികം രൂപ മുടക്കുകയാണ് ഗൗതം അദാനി. ഇന്ത്യയില്‍ വരാനിരിക്കുന്ന ഏറ്റവും വലിയ ബിസിനസുകളിലൊന്നായി മാറാന്‍ പോവുകയാണ് ഡേറ്റാ സെന്‍റര്‍ ബിസിനസ്. എ ഐ (നിര്‍മ്മിത ബുദ്ധി) രംഗത്തും ബിസിനസ് പ്രോസസിംഗ് നയിക്കുന്ന തരം ബിസിനസുകളും ഡേറ്റാ സെന്‍ററിന് വലിയ സാധ്യതകള്‍ നല്‍കുന്ന മേഖലകളാണ്.
എന്താണ് ഡേറ്റാ സെന്‍റര്‍ ബിസിനസ് ?
ഒരു ഡേറ്റാ സെന്‍ററിന്റെ പ്രാഥമിക ധർമ്മം ബിസിനസുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഡേറ്റ സംഭരിക്കുക, പ്രോസസ്സ് ചെയ്യുക, കൈകാര്യം ചെയ്യുക (സാധാരണയായി വലിയ അളവിലുള്ള) എന്നിവയാണ്. ഇതിനായി സെർവറുകൾ, സ്റ്റോറേജ് ഉപകരണങ്ങൾ, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ എന്നിവ പോലുള്ള ഭൗതിക അടിസ്ഥാന സൗകര്യ ഘടകങ്ങളും ഒരുക്കണം. ഇത് തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഡാറ്റ പ്രോസസ്സിംഗും സംഭരണവും ഉറപ്പാക്കുന്നു.
തുടക്കത്തില്‍ ഒരു ജിഗാവാട്ടിന്റെ രണ്ട് ഡേറ്റാ സെന്‍ററുകള്‍
തുടക്കത്തില്‍ ഒരു ജിഗാവാട്ടിന്റെ രണ്ട് ഡേറ്റാ സെന്‍ററുകളാണ് അദാനി ആരംഭിക്കുക. ഇതിനായി മഹാരാഷ്‌ട്ര, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളില്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ട്. അധികം വൈകാതെ ഇത് 10 ജിഗാവാട്ട് ശേഷിയുള്ള ഡേറ്റാ സെന്‍ററായി ഉയര്‍ത്തും.
ഡേറ്റാ സെന്‍ററിന് വേണ്ട അടിസ്ഥാനസൗകര്യം മഹാരാഷ്‌ട്രയില്‍ ആണ് ഉയര്‍ത്തുക. ഇതിന് 590 കോടി ഡോളര്‍ ചെലവിടും. സ്വീഡിനലെ എഡ് ജ് കണക്സ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഡേറ്റാ സെന്‍റര്‍ ബിസിനസ് സ്ഥാപിക്കുക. അദാനി കണക്സ് എന്ന പേരിലായിരിക്കും ഈ സംരംഭം അറിയപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: