വയനാട് : ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും ഒരാള്‍ മരിച്ചു. മേപ്പാടി എരുമക്കൊല്ലി പൂളക്കൊല്ലി സ്വദേശി അറുമുഖന്‍ ആണ് മരിച്ചത്.
എരുമക്കൊല്ലിയില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം ഉണ്ടായത്.
കാട്ടാന സാന്നിധ്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി. അറുമുഖന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും.
നേരത്തേയും എരുമക്കൊല്ലിയിലും മറ്റു ഭാഗങ്ങളിലും കാട്ടാന ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: