ന്യൂദല്‍ഹി: കേന്ദ്ര യുവജന കാര്യ മന്ത്രാലയം മേരാ യുവ ഭാരത് വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവതീയുവാക്കള്‍ക്ക് ലേഹ് ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ 10 ദിവസം താമസിച്ചു പഠിക്കാനും സേവന പ്രവര്‍ത്തനങ്ങള്‍ക്കും ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം ‘ എന്ന പരിപാടിയിലൂടെ അവസരം ഒരുക്കുന്നു.
യുവജനകാര്യം, ഗ്രാമ വികസനം, സാംസ്കാരിക വിനിമയം, സാമൂഹ്യ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ശാരീരിക ക്ഷമതയുള്ള 21-29 ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കാണ് അവസരം. നെഹ്റു യുവ കേന്ദ്ര, എന്‍.എസ്.എസ്., എന്‍.സി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വോളന്റീയര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കും. മേരാ യുവ ഭാരത് പോര്‍ട്ടലില്‍ മേയ് മൂന്നു വരെ രജിസ്റ്റര്‍ ചെയ്യാം. മേയ് 15 മുതല്‍ 30 വരെയുള്ള പരിപാടിയില്‍ കേരളത്തില്‍ നിന്ന് 15 പേര്‍ക്കും ലക്ഷദ്വീപില്‍ നിന്ന് 10 പേര്‍ക്കും ആണ് അവസരം. വിശദ വിവരങ്ങള്‍ക്ക് അതത് ജില്ലകളിലുള്ള നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായോ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരുമായോ ബന്ധപ്പെടണം.ഫോണ്‍ :7558892580.
പ്രതികരിക്കാൻ ഇവിടെ എഴുതുക: