Kerala

പോക്‌സോ കേസ് കെട്ടിച്ചമച്ചതെന്ന് വ്‌ലോഗര്‍ മുകേഷ് എം നായര്‍, കരിയര്‍ വളര്‍ച്ചയില്‍ മറ്റ് വ്‌ലോഗര്‍മാര്‍ക്ക് അസൂയ

മോഡലിംഗിന്റെ മറവില്‍ മോശം ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്

Published by

തിരുവനന്തപുരം:തനിക്കെതിരായ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ കയ്യിലുണ്ടെന്നും വ്‌ലോഗര്‍ മുകേഷ് എം നായര്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം.

ആസൂത്രണത്തിന് പിന്നില്‍ കരിയര്‍ വളര്‍ച്ചയില്‍ അസൂയയുള്ള മറ്റ് വ്ളോഗര്‍മാരാണ്. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ മുകേഷ് എം നായര്‍ പറഞ്ഞു.

തനിക്കെതിരെ ഒരുകൂട്ടം വ്ളോഗേഴ്സ് ക്യാമ്പയിന്‍ നടത്തുന്നു. കോടതിയില്‍ കേസുള്ളത് കൊണ്ട് കൂടുതല്‍ പ്രതികരിക്കുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നുമുള്ള പരാതിയിലാണ് മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റര്‍ക്കെതിരെയും കേസെടുത്തു.മോഡലിംഗിന്റെ മറവില്‍ മോശം ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. പതിനഞ്ചുകാരിയുടെ മൊഴിയും മുകേഷ് എം നായര്‍ക്കെതിരാണ്. കോവളത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു റീല്‍സ് ചിത്രീകരണം.

കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by