കൊല്ലം: കൊല്ലം കളക്ട്രേറ്റില്‍ ബോംബ് പൊട്ടുമെന്ന് രീതിയില്‍ വന്ന ഇ-മെയില്‍ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ ആശങ്ക ഒഴിവായി. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമം തുടരുന്നു. നിലവില്‍ സുരക്ഷിതമായ സാഹചര്യമാണുള്ളത്. കര്‍ശനനിരീക്ഷണം തുടരുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
രാവിലെയാണ് കൊല്ലം കളക്ട്രേറ്റിലേക്ക് സന്ദേശമെത്തിയത്. തുടര്‍ന്ന് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. പോലീസിന്റെ ഡോഗ് – ബോംബ് സ്‌ക്വാഡുകള്‍, തീവ്രവാദവിരുദ്ധ സുരക്ഷാസേന എന്നിവ കളക്ട്രേറ്റും പരിസരവും വിശദമായി പരിശോധിച്ചു. സംശയകരമാംവിധം ഒന്നും കണ്ടെത്താനായില്ല. ഭീഷണി കണക്കിലെടുത്തു ഗൗരവകരമായ അന്വേഷണമാണ് നടത്തുന്നത്.
പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലും സമാനമായ ഭീഷണി ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: