Kerala

ആദായ നികുതി അടയ്‌ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട സംഭവത്തില്‍ 4 ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്ത് വിദ്യഭ്യാസ വകുപ്പ്

താങ്കളുടെ സ്‌കൂളില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ലഭ്യമാക്കണം

Published by

മലപ്പുറം:ആദായ നികുതി അടയ്‌ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍
ആവശ്യപ്പെട്ട സംഭവത്തില്‍ നടപടിയുമായി വിദ്യഭ്യാസ വകുപ്പ്. നാലുപേരെ സസ്‌പെന്‍ഡു ചെയ്തു. സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നിര്‍ദ്ദേശം റദ്ദാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് മനോജ്.പി.കെ, ജൂനിയര്‍ സൂപ്രണ്ട് അപ്‌സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന ഗീതാകുമാരി, അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ഷാഹിന.എ.കെ. എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസര്‍ ഏപ്രില്‍ 22ന് എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് പ്രധാനഅധ്യാപകര്‍ക്കാണ് കത്തയച്ചത്.

‘താങ്കളുടെ സ്‌കൂളില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്‌ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ലഭ്യമാക്കണം’ എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് വിവാദമായതോടെ മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു.

വിവരാവകാശ പ്രകാരമുളള ചോദ്യത്തിന് മറുപടി നല്‍കാനാണ് ഇങ്ങനെ ആവശ്യം ഉന്നയിച്ചതെന്നാണ് വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by