India

ഇനി നിങ്ങളിൽ വിശ്വാസമില്ല : ഞങ്ങൾക്ക് വിശ്വാസം മോദിജിയിലാണ് ; റോബർട്ട് വദ്രയ്‌ക്കെതിരെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾ

Published by

ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. കനത്ത വേദനയിലും ഭീകർക്ക് തക്ക തിരിച്ചടി നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത് .

കാൺപൂരിലെ ശുഭം ദ്വിവേദിയുടെ മൃതദേഹം ബുധനാഴ്ച രാത്രി ലഖ്‌നൗവിൽ എത്തി. മധ്യപ്രദേശിലെ സുനിൽ നഥാനിയേലിന്റെ മൃതദേഹവും ഇൻഡോറിലെത്തി, അവിടെ മുഖ്യമന്ത്രി മോഹൻ യാദവ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. അതിനിടെ മോദിയ്‌ക്കുള്ള താക്കീതാണ് ഈ ഭീകരാക്രമണമെന്ന് പ്രസ്താവിച്ച റോബർട്ട് വദ്രയ്‌ക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത് .ഇന്ത്യയിൽ മുസ്ലീങ്ങൾ അടിച്ചമർത്തപ്പെടുന്നുവെന്ന് തോന്നിയതിനാലാണ് തീവ്രവാദികൾ ഹിന്ദുക്കളെ കൊന്നതെന്നായിരുന്നു റോബർട്ട് വാദ്ര ബുധനാഴ്ച പറഞ്ഞത്.

കോൺഗ്രസിന്റെ യഥാർത്ഥ സ്വഭാവം രാജ്യത്തിന് ഇതിനകം അറിയാം. അവരുടെ രാഷ്‌ട്രീയം എപ്പോഴും ഹിന്ദുക്കൾക്ക് എതിരാണ്. റോബർട്ട് വാദ്രയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പോലും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്.

റോബർട്ട് വാദ്രയുടെ ഈ പ്രസ്താവനയെക്കുറിച്ച് ഇൻഡോറിലെ ഇരയായ സുശീൽ നഥാനിയേലിന്റെ സഹോദരൻ വികാസ് നഥാനിയേൽ പറഞ്ഞത്, വാദ്രയുടെ പ്രസ്താവനയോട് ഞങ്ങൾ യോജിക്കുന്നില്ല. ആക്രമണം നടന്നപ്പോൾ എന്റെ ഭാര്യാസഹോദരി കൂടെയുണ്ടായിരുന്നുവെന്നും തീവ്രവാദികൾ എന്റെ സഹോദരനോട് മുട്ടുകുത്തി കൽമ ചൊല്ലാൻ ആവശ്യപ്പെടുകയും അവന്റെ മതത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു എന്നാണ്. അവൻ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞപ്പോൾ, അവർ അവനെ അവിടെ വെച്ച് കൊന്നു.

കോൺഗ്രസ് പാർട്ടിയുടെയും മറ്റുള്ളവരുടെയും വാക്കുകളിൽ ഞങ്ങൾ വിശ്വാസമില്ലെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പറയുന്നു. ഞങ്ങൾക്ക് വിശ്വാസം മോദിജിയിലാണ് . അദ്ദേഹം ആ ഭീകരരുടെ തലയെടുക്കുമെന്ന് ഞങ്ങൾക്ക് അറിയാം . പേരുകൾ ചോദിച്ചതിന് ശേഷമാണ് ആളുകളെ കൊന്നത് . കോൺഗ്രസ് എപ്പോഴും രാഷ്‌ട്രീയം കളിച്ചിട്ടുണ്ടെന്നും അതാണ് ഭീകരവാദം വളർത്തിയതെന്നും അവർ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by