India

ഐ എൻ എസ് സൂററ്റിൽ നിന്ന് പാകിസ്ഥാന് താക്കീതുമായി ഇന്ത്യ : പരീക്ഷിച്ചത് ശബ്ദത്തിന്റെ ഇരട്ടി വേഗതയിൽ പായുന്ന മിസൈൽ

Published by

ന്യൂദൽഹി : പാകിസ്ഥാന് മറുപടിയായി മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ . സ്വന്തമായി നിര്‍മിച്ച പടക്കപ്പല്‍ ഐ.എന്‍.എസ് സൂറത്തില്‍ നിന്നായിരുന്നു മിസൈല്‍ പരിശീലനം . കടലിനു മുകളില്‍ 70 കിലോമീറ്റര്‍ ദൂരപരിധിയില്‍ ശത്രുവിന്റെ മിസൈലിനേയോ യുദ്ധവിമാനത്തെയോ നേരിടുന്ന ‘സീ സ്കിമ്മിങ്’ പരീക്ഷണമാണ് നടത്തിയത്.അറബിക്കടലിൽ പാക്കിസ്ഥാൻ ഒരു മിസൈൽ പരീക്ഷണം നടത്താനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഇന്ത്യൻ പ്രതിരോധശേഷിയുടെ പ്രതീകമായി തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലിൽനിന്ന് പരീക്ഷണം നടത്തിയിരിക്കുന്നത്

മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈൽ (എംആർഎസ്എഎം) സംവിധാനം ഉപയോഗിച്ച് അതിവേഗത്തിലും താഴ്ന്ന ഉയരത്തിലും സഞ്ചരിക്കുന്ന ഒരു ലക്ഷ്യത്തെയാണ് കൃത്യതയോടെ തകർത്തത്.ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ (IAI) സഹായത്തോടെ ഡിആർഡിഒ നിർമിച്ച ഒരു സ്മാർട്ട് സിസ്റ്റമാണ് എംആർഎസ്എഎം. ശബ്ദത്തിന്റെ ഇരട്ടി വേഗതയിൽ (ഏകദേശം 2,400 കിലോമീറ്റർ) പായുന്നു, കൂടാതെ 70 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനും കഴിയും.

7400 ടൺ കേവ് ഭാരമുള്ള സൂറത്ത് എന്ന യുദ്ധക്കപ്പൽ നിർമിച്ചത് മുംബൈയിലെ മസഗോണ്‍ ഡോക്സ് ലിമിറ്റഡാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐഎൻഎസ് സൂറത്തും ഐഎൻഎസ് നീലഗിരി, മുങ്ങിക്കപ്പൽ ഐഎൻഎസ് വാഗ്ഷീർ എന്നിവയുൾപ്പെടെയുള്ളവ രാജ്യത്തിന് സമർപ്പിച്ചത്

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക