ശ്രീനഗർ : പഹൽഗാം ആക്രമണത്തെ അപലപിച്ച് പാക് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . ആക്രമണത്തിൽ മൗനം പാലിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ കനേരിയ ശക്തമായ വിമർശനം ഉന്നയിച്ചു. ഭീകരതയ്‌ക്കെതിരെ സംസാരിക്കുന്നില്ലെന്നും സത്യം അറിഞ്ഞിട്ടും പാകിസ്ഥാൻ പ്രധാനമന്ത്രി അത് മറച്ചുവെക്കുകയാണെന്നും ഡാനിഷ് കനേരിയ ആരോപിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെങ്കിൽ എന്തിനാണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
“പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെങ്കിൽ, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇതുവരെ അതിനെ അപലപിക്കാത്തത് എന്തുകൊണ്ടാണ്? നിങ്ങളുടെ സൈന്യം പെട്ടെന്ന് അതീവ ജാഗ്രതയിലായിരിക്കുന്നത് എന്തുകൊണ്ടാണ്? ഉള്ളിലെ സത്യം അറിയാവുന്നതിനാൽ, നിങ്ങൾ തീവ്രവാദികൾക്ക് അഭയം നൽകുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. നാണമില്ലേ നിങ്ങൾക്ക് ,” ഡാനിഷ് കനേരിയ ട്വീറ്റ് ചെയ്തു.
“ഞാൻ എന്തെങ്കിലും ട്വീറ്റ് ചെയ്യുമ്പോഴെല്ലാം ചില ഇന്ത്യൻ മുസ്ലീങ്ങൾ ദേഷ്യപ്പെടുന്നത് എന്തുകൊണ്ടാണ്? എനിക്ക് ശരിക്കും ജിജ്ഞാസയുണ്ട്, വെറുതെ ചോദിക്കുകയാണ്.” എന്നും കനേരിയ പറയുന്നു.
“എന്തുകൊണ്ടാണ് അവർ ഒരിക്കലും പ്രാദേശിക കശ്മീരികളെ ലക്ഷ്യം വയ്‌ക്കാതെ ഹിന്ദുക്കളെ നിരന്തരം ആക്രമിക്കുന്നത്. അത് കശ്മീരി പണ്ഡിറ്റുകളായാലും ഇന്ത്യയിലുടനീളമുള്ള ഹിന്ദു വിനോദസഞ്ചാരികളായാലും? കാരണം തീവ്രവാദം, അത് എങ്ങനെ മറച്ചുവെച്ചാലും, ഒരു പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നു, ലോകം മുഴുവൻ അതിന് വില കൊടുക്കുകയാണ്.” കനേരിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക