ചന്തവിള: ചന്തവിള പാട്ടുവിളാകത്ത് കുടിവെള്ളം കിട്ടാക്കനി. ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് പൈപ്പില്‍ വെള്ളം ലഭിക്കുന്നത്. ചില സ്ഥലങ്ങളില്‍ ജലവിതരണം പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുന്നു. അടിയന്തിരമായി കുടിവെള്ള വിതരണം ലഭ്യമാക്കണമെന്ന് ജനസദസ്സില്‍ അഭിപ്രായം ഉയര്‍ന്നു. ചന്തവിള വാര്‍ഡില്‍ ബൈപാസ് റോഡിന് ഒരുവശത്ത് മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. റോഡ് കുഴിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് മറുവശത്ത് കുടിവെള്ളം ലഭ്യമാക്കാത്തത്. എന്നാല്‍ ട്രാഫിക് ക്യാമറ സ്ഥാപിക്കാന്‍ റോഡ് കുഴിക്കുന്നതിന് തടസ്സമില്ല. കൂടാതെ കഴക്കൂട്ടം സൈനിക സ്കൂളിലെ ഫാമില്‍ നിന്നുള്ള പന്നികള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതി ഉയര്‍ന്നു.
ശോചനീയാവസ്ഥയിലായ ഉദിയറമൂല ചിറ, കുഴിക്കാട്ടുകോണം ചിറ എന്നിവ സംരക്ഷിക്കണം. മഴക്കാലത്ത് കിന്‍ഫ്രയില്‍ നിന്നുള്ള വെള്ളം റോഡിലൂടെ ഒഴുക്കി വിടുന്നതിനാല്‍ റോഡ് തകരുന്നു. ഓട നിര്‍മിച്ച് വെള്ളം ഒഴുക്കി വിടണമെന്നും ആവശ്യമുയര്‍ന്നു.
പാട്ടുവിളാകം എന്‍എസ്എസ് കരയോഗ ഹാളില്‍ നടന്ന ജനസദസ് കൗണ്‍സിലര്‍ അഡ്വ.വി.ജി ഗിരികുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് എംപ്ളോയീസ് സംഘ് പ്രസിഡന്റ് ടി.ഐ അജയകുമാര്‍ അദ്ധ്യഷത വഹിച്ചു. അനു ജി.പ്രഭാകരന്, ബി.മധുസൂദനന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: