പോത്തന്‍കോട്: പന്നിശല്യം വര്‍ദ്ധിച്ചതോടെ കൃഷിനാശം സംഭവിച്ചെന്ന് ഞാണ്ടൂര്‍ക്കോണം വാര്‍ഡ് നിവാസികള്‍. ഇതിനായി സമീപ പഞ്ചായത്തുകള്‍ ചെയ്തതുപോലെ പന്നികളെ വെടിവെച്ച് കൊല്ലാന്‍ പ്രത്യേകം സമിതി ഉണ്ടാക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാകണമെന്നും ജന്മഭൂമി സുവര്‍ണജൂബിലിയോടനുബന്ധിച്ച് ഞാണ്ടൂര്‍ക്കോണത്ത് നടത്തിയ ജനസഭ ആവശ്യപ്പെട്ടു.
അടിസ്ഥാന വികസനങ്ങള്‍ നടപ്പിലാക്കി വാര്‍ഡിനെ മെച്ചപ്പെടുത്തണം. പൊതു ശൗചാലയം, പൊതുഗതാഗതം മെച്ചപ്പെടുത്തല്‍, ശുദ്ധജല വിതരണം, റോഡ് നിര്‍മാണം, തെരുവ് നായ, പന്നി ശല്യം, മാലിന്യ സംസ്‌കരണം, ട്രെയിനേജ് സംവിധാനം തുടങ്ങിയവയും വാര്‍ഡ് നിവാസികള്‍ ഉന്നയിച്ചു. തെരുവ് വെളിച്ചം ഇല്ലാതെ ഇരുട്ടിലാണ്, കൂടാതെ അങ്കണവാടി കെട്ടിടങ്ങളുടെ തകര്‍ച്ചയും, ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണം, ഗ്രാമങ്ങളിലെ യുവാക്കളിലെ ലഹരി സ്വാധീനം തുടങ്ങിയവയും ജനസദസ് ചൂണ്ടീക്കാട്ടി.
മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത് ഉദ്ഘാടനം ചെയ്തു. ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന്‍, മനോജ് കുമാര്‍, കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: