ഭോപ്പാൽ : പഹൽഗാം ഭീകരാക്രമണത്തിൽ സന്തോഷം പങ്ക് വച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ചെയ്ത രണ്ട് പേർ അറസ്റ്റിൽ.മധ്യപ്രദേശിലെ ദാമോ ജില്ല സ്വദേശികളായ വസീം ഖാൻ, തൻവീർ ഖുറേഷി എന്നിവരാണ് പിടിയിലായത് . തൻവീർ തൊഴിൽരഹിതനാണ് . ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക വാർത്താ ചാനലിൽ ജീവനക്കാരാനാണ് വസീം .
പഹൽഗാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിൽ സന്തോഷം പങ്ക് വയ്‌ക്കുകയും, വർഗീയ കലാപം നടത്താൻ ശ്രമിക്കുകയുമായിരുന്നു ഇവർ. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇവർ പങ്കുവെച്ചത്.
പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട പലരും വിവരം സൈബർ പൊലീസിനെ അറിയിച്ചു. തുടർന്ന്, ഇവർക്കെതിരെ സംസ്ഥാന ദാമോഹ് കോട്വാലി പോലീസ് സ്റ്റേഷനിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബിഎൻഎസ് സെക്ഷൻ 353(2), 196, 299, 3(5) എന്നിവ പ്രകാരം മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതും മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: