Categories: IndiaWorld

പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കാനഡ: മുപ്പതു മണിക്കൂറിലേറെ നീണ്ട മൗനത്തിനു ശേഷം പ്രതികരണവുമായി മാർക്ക് കാർനി

Published by

ഒട്ടാവ : പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി. മുപ്പതു മണിക്കൂറിലേറെ നീണ്ട മൗനത്തിനു ശേഷമാണ് കാനഡ ഔദ്യോഗികമായി പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതികരിക്കാൻ തയാറായത്.

‘ജമ്മു കശ്മീരിലെ ഭീകരാക്രമണം എന്നെ ഞെട്ടിച്ചു. നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളും കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്തത് അർത്ഥശൂന്യവും ഞെട്ടലുളവാക്കുന്ന ഹിംസാത്മക പ്രവൃത്തിയുമാണ്. കാനഡ ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു’ – മാർക്ക് കാർനി സമൂഹമാധ്യമത്തിൽ കുറിച്ചു.

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ ഉൾപ്പെടെ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയപ്പോൾ ജി7 കൂട്ടായ്മയിലെ അംഗം കൂടിയായ കാനഡയുടെ മൗനം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് ഭീകരാക്രമണത്തെ അപലപിച്ച് നാലര മണിക്കൂറിനു ശേഷമാണ് കാനഡ ഔദ്യോഗിക പ്രതികരണം നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by