തിരുവനന്തപുരം: ബധിരനും മൂകനുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ മേട്രന് ശിക്ഷ വിധിച്ച് കോടതി.
പതിനെട്ട് കൊല്ലം കഠിന തടവും 30,000 രൂപ പിഴയുമാണ് മേട്രന്‍ ജീന്‍ ജാക്‌സന് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്.പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 2019 സെപ്തംബര്‍ അഞ്ചിനായിരുന്നു സംഭവം. ആറാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥി ഹോസ്റ്റലില്‍ ആയിരുന്നു താമസിച്ചിരുന്നത്.
സംഭവദിവസം മേട്രന്‍ ആയ പ്രതി സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ചു ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ബധിരനുമായ മൂകനുമായ മറ്റൊരു കുട്ടി സംഭവം കണ്ടു. മറ്റാരോടും സംഭവം പറയരുത് എന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. രണ്ട് ആഴ്ച കഴിഞ്ഞ് സംഭവം കണ്ട കുട്ടി മറ്റാരോടോ പറഞ്ഞതായി അറിഞ്ഞ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് മറ്റ് കുട്ടികള്‍ കണ്ടിരുന്നു. ഇവര്‍ അധ്യാപകരോട് പറഞ്ഞപ്പോഴാണ് സംഭവം വെളിയിലായത്. ഇരു കുട്ടികളെയും ആംഗ്യഭാഷാ പരിഭാഷകന്റെ സഹായത്താലാണ് കോടതി വിസ്തരിച്ചത്. ഇരു കുട്ടികളും പീഡനം നടന്നതായി കോടതിയെ അറിയിച്ചു.
25 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും ഹാജരാക്കി. പൊതു സേവകനായ പ്രതിയുടെ പ്രവൃത്തി ന്യായീകരിക്കാന്‍ പറ്റാത്തതിനാല്‍ ശിക്ഷ ഇളവ് ചെയ്യേണ്ട കാര്യമില്ലായെന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: