തിരുവനന്തപുരം:എം വിന്‍സന്റ് എംഎല്‍എയുടെ ഡ്രൈവറേയും സുഹൃത്തിനേയും ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. നേമം എസ്റ്റേറ്റ് വാര്‍ഡില്‍ സുഭാഷ്(48)ആണ് പിടിയിലായത്.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നേമം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പാപ്പനംകോട് എസ്റ്റേറ്റിന് സമീപം തട്ടുകടയില്‍ ചായ കുടിക്കാനിറങ്ങിയപ്പോള്‍ ബൈക്ക് മാറ്റി വയ്‌ക്കാത്തതിന്റെ പേരിലായിരുന്നു അക്രമം.
സംഭവത്തില്‍ ഡ്രൈവര്‍ വിനോദിന്റെ ഷര്‍ട്ട് വലിച്ച് കീറി. മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ബൈക്ക് കേട് വരുത്തുകയും ചെയ്തിരുന്നു. നിരവധി കേസുകളിലെ പ്രതികളായ സുഭാഷും അജിയും ചേര്‍ന്നായിരുന്നു ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: