ന്യൂദൽഹി : പാകിസ്ഥാൻ നയതന്ത്രജ്ഞരോട് ഒരാഴ്ചയ്‌ക്കകം രാജ്യം വിടാൻ നിർദേശിച്ച് ഇന്ത്യ . വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തിൽ എടുത്ത നിരവധി തീരുമാനങ്ങളിൽ ഒന്നാണിത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യോഗത്തിൽ പങ്കെടുത്തു. സിസിഎസ് മീറ്റിന് ശേഷം പ്രധാനമന്ത്രി മോദിയും അമിത് ഷായും തമ്മിൽ പ്രത്യേക കൂടിക്കാഴ്‌ച്ചയും നടന്നു. ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധം, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിച്ചു.
നിലവിൽ ഇന്ത്യയിലുള്ള പാക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്ത് ഒരു ദിവസത്തിന് പിന്നാലെയാണ് നടപടി. പാകിസ്ഥാൻ പൗരന്മാർക്ക് മുമ്പ് നൽകിയ SPES വിസകളും റദ്ദാക്കി .
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് സ്വന്തം പ്രതിരോധ, നാവിക, വ്യോമ ഉപദേശകരെ പിൻവലിക്കാനും ഇന്ത്യ തീരുമാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: