ന്യുദല്‍ഹി :കാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെ ശക്തമായ നടപടിയുമായി ഇന്ത്യ. പാകിസ്ഥാനുമായുളള സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു.
പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല. ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണം. കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം.
യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. നയതന്ത്രബന്ധത്തിന് കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയത്.
രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍ നിന്ന് 30 ആയി കുറയ്‌ക്കാനാണ് തീരുമാനം. .അട്ടാരി ചെക്പോസ്റ്റ് വഴി പാകിസ്ഥാനില്‍ പോയ ഇന്ത്യക്കാര്‍ മേയ് ഒന്നിനകം മടങ്ങിയെത്തണം. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ എത്തുന്ന അട്ടാരി ചെക്പോസ്റ്റ് അടയ്‌ക്കാനുള്ള നിര്‍ണായക നടപടിയിലേക്കും കടക്കുകയാണ് ഇന്ത്യ.പാക് ഹൈക്കമ്മീഷനില്‍ നിന്നുള്ള പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്‌ക്കുള്ളില്‍ ഇന്ത്യ വിടണം.
പാകിസഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉടന്‍ പിന്‍വലിക്കും. രണ്ടര മണിക്കൂറിലേറെ മന്ത്രിസഭ സമിതി യോഗം നീണ്ടുനിന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം.പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: