വാഷിംഗ്ടണ്‍: തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ യുദ്ധത്തില്‍ ഇസ്രയേല്‍ ഒപ്പമുണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു. എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
“പഹല്‍ഗാമിലെ മൃഗീയമായ തീവ്രവാദ ആക്രമണത്തില്‍ അഗാധമായ ദുഖമുണ്ട്. ഈ ആക്രമണം നിരവധി പേരുടെ ജീവന്‍ എടുക്കുകയും പരിക്കേല്‍പിക്കുകയും ചെയ്തു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ഇതിലെ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമുണ്ട്. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ഇസ്രയേലുമുണ്ട്. “- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
“തീവ്രവാദത്തിനെതിരെ ശക്തമായി ഇന്ത്യയ്‌ക്കൊപ്പം യുഎസ് നിലകൊള്ളുന്നു. മരിച്ചവരുടെ ആത്മശാന്തിക്കും പരിക്കേറ്റവര്‍ സുഖപ്പെടാനും പ്രാര്‍ത്ഥിക്കുന്നു. പ്രധാനമന്ത്രി മോദിയ്‌ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും എന്റെ പൂര്‍ണ്ണപിന്തുണയും അഗാധമായ അനുതാപവും ഉണ്ട്. ഞങ്ങളുടെ ഹൃദയം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒപ്പമുണ്ട്.”- ട്രംപ് എക്സില്‍ കുറിച്ചു.
കശ്മീരിലെ പഹല്‍ഗാമില്‍ തീവ്രവാദികള്‍ 28 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവത്തെ അപലപിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലനിയും രംഗത്തെത്തി. ഇന്ത്യയ്‌ക്കും പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും റഷ്യയുടെ അനുശോചനം അറിയിച്ചുകൊണ്ടുള്ളതാണ് വ്ളാഡിമിര്‍ പുടിന്റെ കുറിപ്പ്. ഒരു പാട് പേരുടെ ജീവനെടുത്ത ഇന്ത്യയില്‍ നടന്ന തീവ്രവാദ ആക്രണത്തില്‍ അഗാധദുഖം രേഖപ്പെടുത്തിയിരിക്കുകയാണ് ജോര്‍ജ്ജിയ മെലനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക