തിരുവനന്തപുരം: ഇക്കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്നുമാസത്തിനിടെ സംസ്ഥാനത്ത് 148 കിലോ കഞ്ചാവ് ചോക്ലേറ്റ് പിടികൂടിയതായി എക്‌സൈസ്. ഇതിനു ശേഷം രണ്ടാഴ്ച മുന്‍പും രഹസ്യവിവരത്തെ തുടര്‍ന്ന് നാദാപുരം എക്‌സൈസ് നടത്തിയ പരിശോധനയില്‍ കോഴിക്കോട്ടു നിന്ന് അന്യസംസ്ഥാന തൊഴിലാളിയെ കഞ്ചാവ് ചോക്ലേറ്റുമായി പിടികൂടിയിരുന്നു. മൊഹനീസ് അജം (42) ആണ് അറസ്റ്റിലായത്. ഒരു പലചരക്ക് കടയില്‍ നിന്നാണ് ഇയാളെ പിടിച്ചത്. കണ്ടാല്‍ ചോക്‌ളേറ്റ് ആണെന്നു തോന്നുന്നതിനാല്‍ പെട്ടെന്ന് പിടികൂടില്ലെന്നതാണ് ഈ രീതിയുടെ മെച്ചം. പെട്ടിക്കടകളിലൂടെ വ്യാപകമായി വിറ്റഴിക്കാം. വിദ്യാര്‍ത്ഥികളെയും മറ്റും പെട്ടെന്ന് ആകര്‍ഷിക്കാനും കഴിയും. അന്യസംസ്ഥാന തൊഴിലാളികളാണ് ഇതിന്‌റെ മുഖ്യ ഉപഭോക്താക്കള്‍. ഭായിമാര്‍ ഈ ചോക്‌ളേറ്റ് വ്യാപകമായി വാങ്ങുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണ് എക്‌സൈസ് ഇത്തരം ചോക്‌ളേറ്റുകള്‍ പിടികൂടാന്‍ തുടങ്ങിയത്.
സംസ്ഥാനത്തേക്ക് പലതരത്തില്‍ സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന 65 പേര്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: