India

എല്ലാ കണ്ണുകളും പഹല്‍ഗാമിലേക്ക്…. മാധ്യമപ്രവര്‍ത്തകന്റെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ പങ്കുവെച്ചത് ലക്ഷക്കണക്കിന് പേര്‍

'എല്ലാ കണ്ണുകളും പഹല്‍ഗാമിലേക്ക്' (ഓള്‍ അയ്സ് ഓണ്‍ പഹല്‍ഗാം) എന്ന തലക്കെട്ടില്‍ എഐ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഒരു മാധ്യമപ്രവര്‍ത്തകനാണ്. പഹല്‍ഗാമിലെ ദുരന്തത്തിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുക, ഒപ്പം അതിന്‍റെ ഇരകള്‍ക്ക് നീതി ആവശ്യപ്പെടുക എന്നീ ലക്ഷ്യമേ ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റിട്ടതിന് പിന്നില്‍ ആ മാധ്യമപ്രവര്‍ത്തകന് ഉണ്ടായിരുന്നുള്ളൂ.

Published by

ന്യൂദല്‍ഹി: ‘എല്ലാ കണ്ണുകളും പഹല്‍ഗാമിലേക്ക്’ (ഓള്‍ അയ്സ് ഓണ്‍ പഹല്‍ഗാം) എന്ന തലക്കെട്ടില്‍ എഐ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഒരു മാധ്യമപ്രവര്‍ത്തകനാണ്. പഹല്‍ഗാമിലെ ദുരന്തത്തിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുക, ഒപ്പം അതിന്റെ ഇരകള്‍ക്ക് നീതി ആവശ്യപ്പെടുക എന്നീ ലക്ഷ്യമേ ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റിട്ടതിന് പിന്നില്‍ ആ മാധ്യമപ്രവര്‍ത്തകന് ഉണ്ടായിരുന്നുള്ളൂ.

തളംകെട്ടിനില്‍ക്കുന്ന രക്തത്തില്‍ കിടക്കുന്ന ഭര്‍ത്താവിന് അടുത്ത് ഇരിക്കുന്ന ഭാര്യയായ പെണ്‍കുട്ടിയുടെ ചിത്രത്തോട് കൂടിയതാണ് ഓള്‍ അയ്സ് ഓണ്‍ പഹല്‍ഗാം എന്ന ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ബുധനാഴ്ച രാവിലെയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. ഉടനെ അത് ജനം ഏറ്റെടുക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം പത്ത് ലക്ഷം പേരാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.

പിന്നാലെ സിനിമാനടന്മാര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും ഈ പോസ്റ്റ് പങ്കുവെയ്‌ക്കാന്‍ തുടങ്ങി. തെലുങ്കുനടന്‍ രാം ചരണ്‍, ഹിന്ദി നടന്‍ രണ്‍ദീപ് ഹുഡ തുടങ്ങിയവര്‍ ഈ പോസ്റ്റ് പങ്കുവെച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ പോസ്റ്റിന് വീണ്ടും ലക്ഷക്കണക്കിന് പേരുടെ പിന്തുണ ലഭിച്ചു. ഈ പോസ്റ്റ് ഇപ്പോള്‍ പഹല്‍ഗാം ആക്രമണത്തിനെതിരായ ശക്തമായ പ്രതിഷേധമായി സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക